കുറവിലങ്ങാട് : സ്ക്കൂളിലും ഉപജില്ലയിലും ജില്ലയിലും മിന്നുന്ന വിജയം നേടിയ സ്കൂളും കുട്ടികളും പരിശീലകരും സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടി നാടിൻ്റെ അഭിമാനമായി മാറിയിരിക്കയാണ്. ദിവസങ്ങളും മാസങ്ങളും നീണ്ട കഠിന പരിശ്രമത്തിലൂടെയാണ് പരിചമുട്ട് സംഘത്തിന്റെ തിളക്കമാർന്ന വിജയം. ബെന്നി കൊച്ചുകിഴക്കേടം, സിറിൾ കൊച്ചുമാങ്കൂട്ടം എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളുടെ പരിശീലനം. സെന്റ് മേരീസ് എൽപി സ്കൂൾ മൈതാനത്തെ വേദിയിൽ അധ്യയനവർഷത്തിന്റെ ആരംഭം മുതൽ വിദ്യാർത്ഥികളും പരിശീലകരും നടത്തുന്ന കഠിനപ്രയത്നങ്ങളാണ് മികച്ച വിജയങ്ങൾ കൈപ്പിടിയിലൊതുക്കുന്നത്. സ്കൂൾ പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ കരോട്ടേക്കുന്നേലിന്റേയും അധ്യാപകരുടേയും പ്രോത്സാഹനവും വിദ്യാർത്ഥികൾക്കുണ്ട്.



