പത്തനംതിട്ട: പന്തളം തെക്കേക്കര പഞ്ചായത്തിൽ വട്ടകുന്നിൽ ശശിധരൻ കഴിഞ്ഞ നാൽപ്പതു വർഷക്കാലമായി വെറ്റില കൃഷി വിജയകരമായി ചെയ്യുന്ന മികച്ച കർഷകൻ ആണ്. തൻ്റെ ജീവിത സ്വപ്നങ്ങൾ എല്ലാം മികവാർന്ന രീതിയിൽ സഫലീകരിച്ച മികച്ച കർഷകൻ. പുതുതായി ഈ രംഗത്തേക്ക് വരുന്ന ഏവർക്കും മാതൃക. ഒപ്പം അദ്ദേഹം പുതിയ കർഷകർക്ക് വേണ്ടുന്ന പരിശീലനവും നൽകി വരുന്നു.
ഏറെ അർഹത ഉണ്ടായിട്ടും പലപ്പോഴും തഴയപ്പെടുന്ന ഇത്തരം കർഷകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നത് കടമ ആയി കണ്ടു പ്രവർത്തിക്കുന്ന
സംഘടന ആണ് ദീന ദയാൽ കർഷക സംഘം. സംഘത്തിൻ്റെ ആദരവ് ദേശീയ ജനറൽ സെക്രട്ടറി ശ്യാം തട്ടയിലിൻ്റെ നേതൃത്വത്തിൽ നടന്നു.



