Friday, December 26, 2025
No menu items!
Homeവാർത്തകൾതമിഴ് നാട്ടിലെ ഡിണ്ടിഗലിലെ സ്വകാര്യ ആശുപത്രി തീപ്പിടിത്തം; മൂന്ന് വയസ്സുകാരനടക്കം ഏഴുപേർ മരിച്ചു

തമിഴ് നാട്ടിലെ ഡിണ്ടിഗലിലെ സ്വകാര്യ ആശുപത്രി തീപ്പിടിത്തം; മൂന്ന് വയസ്സുകാരനടക്കം ഏഴുപേർ മരിച്ചു

തമിഴ് നാട്ടിലെ ഡിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് വയസ്സുകാരനടക്കം ഏഴുപേർ മരിച്ചു. തിരുച്ചിറപ്പള്ളി റോഡിൽ എൻജിഒ കോളനിക്ക് സമീപമുള്ള അസ്ഥി രോഗ ആശുപത്രിയിൽ കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് വൻ തീപിടത്തമുണ്ടായത്. മരിച്ചവരിൽ 3 സ്ത്രീകളും ഉൾപ്പെടുന്നു. 20ൽ അധികം പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്.

നാല് നിലകളുള്ള ആശുപത്രിയുടെ മുകളിലത്തെ നിലയിൽ തീ പടരുന്നത് കണ്ട് രക്ഷപ്പെടാനായി ലിഫ്റ്റിൽ കയറിയപ്പോഴാണ് മൂന്നു വയസ്സുള്ള കുട്ടിയടക്കം ഏഴുപേർ മരിച്ചത്. മറ്റൊരു ലിഫ്റ്റിൽ രക്ഷപ്പെടാൻ കയറിയവരെ അഗ്നിരക്ഷാസേനയും പോലീസും കൂടി രക്ഷപ്പെടുത്തി.തേനി സ്വദേശി ചുരുളി (50), ഭാര്യ സുബ്ബലക്ഷ്മി (45), താടികൊമ്പ് റോഡ് മാരിയമ്മ (50), മകൻ മുരുകൻ (28), എൻജിഒ കോളനി രാജശേഖർ (35) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.

പൊള്ളലേറ്റ് ഗുരുതരമായവരുടെ എണ്ണം കൂടുതലുള്ളതിനാൽ മരണസംഖ്യ കൂടാനിടയുണ്ട്. ഓഫീസ് മുറിയിലെ കമ്പ്യൂട്ടറിൽ നിന്നും തീ പടർന്ന് എല്ലാ മുറികളിലേക്കും വ്യാപിക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയിൽ പലരും പുറത്തേക്കിറങ്ങാൻ ശ്രമിച്ചെങ്കിലും പുക ശ്വസിച്ച പലരും തളർന്നു വീഴുകയായിരുന്നു. 200 ഓളം പേരുണ്ടായിരുന്നു എന്നാണ് സൂചന. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 32 പേരെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം രാത്രി വളരെ വൈകിയും തുടർന്നു. വൈദ്യുതി നിലച്ചതും പുകയും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments