ചെറുതോണി: തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാഘോഷം ഇടുക്കി ഏക ലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ കലക്ടർ വി വിഗ്നേശ്വരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്റ് രമേശ് ഗോപാലൻ അധ്യക്ഷനായി. ഐടിഡിപി, പ്രൊജക്ട് ഓഫീസർ ജി അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശാ ആൻ്റണി മുഖ്യാതിഥിയായി. സാഹിത്യകാരി എസ് പുഷമ്മ, പൂർവ വിദ്യാർഥിനികളായ കെ ജി. ഗോപിക, ഡോ. കെ ദിവ്യ റാണി എന്നിവരെ ആദരിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയ പെൺകുട്ടികൾക്ക് കാനറ ബാങ്ക് ചെറുതോണി ശാഖാ മാനേജർ ആൽബർട്ട് ടി സെബാസ്റ്റ്യൻ ക്യാഷ് അവാർഡ് വിതരണം ചെയ്തു. പ്രഥമാധ്യാപികയുടെ ചുമതലയുള്ള ദിവ്യാ ജോർജ് എം, പിടിഎ പ്രസിഡന്റ് സീന പ്രദീപ്, മാനേജർ അന്നമ്മ ജോർജ്, അധ്യാപിക എം ജെ ഷാന്റി എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.