കൊണ്ടാഴി: മായന്നൂർ തണൽബാലാശ്രമത്തിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 4 കാലത്ത് 6 മണി മുതൽ കർക്കിടക വാവുബലി നടക്കും. ഭാരതപ്പുഴയുടെ തീരത്ത് മായന്നൂർ പഴയ തോണിക്കടവിൽ ശ്രീ ഹരിശർമ്മയുടെ കാർമ്മികത്വത്തിലാണ് വാവുബലി നടക്കുന്നത്.
പൂര്‍വികരെ സ്മരിച്ച് ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജം നേടുകയെന്ന മഹാതത്വമാണല്ലോ കർക്കിടക വാവുബലി. ബലിയുടെ തലേനാളത്തെ ഒരിക്കൽ വ്രതവും കഴിഞ്ഞ് വാവുബലിക്കെത്തുന്നവർക്ക് വേണ്ടുന്ന മുഴുവൻ വ്യവസ്ഥകളും തയ്യാറാക്കി നൽകുക എന്നതാണ് തണൽ ബാലാശ്രമം ഏറ്റെടുക്കുന്നത്.



