തിരുവനന്തപുരം: സംസ്ഥാനത്ത് യാത്ര ചെയ്യുമ്പോള്‍ ഇനി ഡ്രൈവിങ് ലൈസന്‍സിന്റെ പ്രിന്റ് കോപ്പി കൈയില്‍ കരുതേണ്ടതില്ല. പകരം ലൈസന്‍സിന്റെ ഡിജിറ്റല്‍ കോപ്പി മതി. പോലീസ്, മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ ലൈസന്‍സിന്റെ മൊബൈല്‍ ഡിജിറ്റല്‍ പതിപ്പ് കാണിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവായി. അപേക്ഷകര്‍ക്ക് എന്‍.ഐ.സി സാരഥിയില്‍ കയറി എവിടെനിന്നു വേണമെങ്കിലും ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സിന്റെ പ്രിന്റ് എടുക്കാവുന്നതാണ്. ഡിജി ലോക്കറില്‍ സൂക്ഷിച്ച ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് കോപ്പിയായാലും മതി.



