Sunday, December 21, 2025
No menu items!
Homeവാർത്തകൾഡോ.മോത്തി ജോർജ്ജ് സംസ്കൃത സർവ്വകലാശാല രജിസ്ട്രാർ

ഡോ.മോത്തി ജോർജ്ജ് സംസ്കൃത സർവ്വകലാശാല രജിസ്ട്രാർ

ചെങ്ങമനാട്: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പുതിയ രജിസ്ട്രാറായി ഡോ. മോത്തി ജോർജ്ജ് ചുമതലയേറ്റു. അമ്പലപ്പുഴ ഗവൺമെന്റ് കോളേജിന്റെ പ്രിൻസിപ്പലായിരുന്നു. ഇതേ കോളേജിൽ സാമ്പത്തികശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറായിരിക്കെയാണ് പുതിയ നിയമനം. കേരള സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്.ഡി. നേടി. കേരള സർവ്വകലാശാലയുടെ യുജി- സാമ്പത്തികശാസ്ത്ര വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനും, പി. ജി. ബോർഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ്. 15 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോക്ടറൽ പഠനങ്ങൾക്കുളള ജവഹർലാൽ നെഹ്റു മെമ്മോറിയൽ സ്കോളർഷിപ്പ് നേടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ഫിലിപ്പീൻസിൽ റിസർച്ച് ഫെലോ ആയിരുന്നു. ആലപ്പുഴ സ്വദേശിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments