Sunday, April 12, 2026
No menu items!
Homeവാർത്തകൾഡോ. അരുണ്‍ ഉമ്മനെ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക കൗൺസിലിലേക്ക് യുഎൻ പ്രതിനിധിയായി നിയമിച്ചു

ഡോ. അരുണ്‍ ഉമ്മനെ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക കൗൺസിലിലേക്ക് യുഎൻ പ്രതിനിധിയായി നിയമിച്ചു

ന്യൂഡൽഹി: ന്യൂറോ സർജൻ ഡോ. അരുണ്‍ ഉമ്മനെ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക കൗൺസിലിലേക്ക് യുഎൻ പ്രതിനിധിയായി നിയമിച്ചു. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത്, ആഫ്രിക്കാന വനിതാ വർ‍ക്കിംഗ് ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്ന ചുമതലയാണ് അദ്ദേഹം ഏറ്റെടുക്കുന്നത്. മെയ് 29ന് ഔദ്യോഗികമായി ചുമതലയേൽക്കും.

ഈ നിയമനത്തോടെ, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെടുന്ന ആഗോള സംഭാഷണം, നയരൂപീകരണം, ബഹു-പങ്കാളി സഹകരണം എന്നിവയിലെ സുസ്ഥിര വികസനം, വളര്‍ച്ച, അന്താരാഷ്ട്ര സഹകരണം എന്നീ മേഖലകളില്‍ ഡോ. ഉമ്മന് മികച്ച സംഭാവന നല്‍കാനാവും. ദീര്‍ഘകാല സ്വാധീനം സൃഷ്ടിക്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് ആഗോള നേതാക്കള്‍, നയരൂപീകരണക്കാര്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍, വ്യത്യസ്ത പ്രതിനിധികള്‍ എന്നിവരോടൊപ്പം അദ്ദേഹം പ്രവര്‍ത്തിക്കും

കൊച്ചിയിലെ വി പി എസ് ലേക്ഷോര്‍ ഹോസ്പിറ്റലില്‍ സീനിയര്‍ ന്യൂറോ സര്‍ജനാണ് കേരള ന്യൂറോളജിക്കല്‍ സൊസൈറ്റിയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ ഡോ. അരുണ്‍ ഉമ്മന്‍. കൊച്ചിയില്‍ കാന്‍സര്‍ സ്‌പെഷ്യലിസ്റ്റായ ഡോ. റോജ ജോസഫാണ് ഭാര്യ. രണ്ട് ആണ്‍മക്കളുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments