Sunday, February 22, 2026
No menu items!
Homeവാർത്തകൾഡീസന്റ് മുക്ക് റോഡ്, ചുനക്കര സൗത്ത് റോഡ് നവീകരണം; 8 കോടി രൂപ അനുവദിച്ചു

ഡീസന്റ് മുക്ക് റോഡ്, ചുനക്കര സൗത്ത് റോഡ് നവീകരണം; 8 കോടി രൂപ അനുവദിച്ചു

ആലപ്പുഴ: മാവേലിക്കര മണ്ഡലത്തിലെ വാത്തികുളം -ചുനക്കര നോർത്ത് റോഡും (ഡീസന്റ് മുക്ക് റോഡ്) ചുനക്കര സൗത്ത് റോഡും (ഭരണിക്കാവ് ആൽത്തറ ജങ്ഷൻ -വാത്തികുളം -ഓലകെട്ടിയമ്പലം റോഡും കുറത്തികാട് ഹൈ സ്കൂൾ ജങ്ഷൻ -വരേണിക്കൽ -മേപ്പള്ളി റോഡും ബി. എം & ബി. സി ടാറിംഗ് ചെയ്തു നവീകരിക്കുന്നതിന് ശബരിമല ഫെസ്റ്റിവൽ പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പിൽ നിന്നും 8 കോടി രൂപ അനുവദിച്ചതായി എംഎസ്. അരുൺകുമാർ എം എൽ എ അറിയിച്ചു.

നിർമ്മാണത്തിന്റെ ഭാഗമായി റോഡുകൾ 5.50 മീറ്റർ വീതിയിൽ നിർമ്മിക്കുകയും താഴ്ന്ന വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ ഉയർത്തിയും ബി.എം.ആൻഡ് ബി.സി. നിലവാരത്തിൽ ടാറിങ് നടത്തുകയാണ്.പഴയ അപകടവസ്ഥയിലുള്ള കലുങ്കുകൾ പൊളിച്ചു പണിയുകയും ആവശ്യമുള്ള ഭാഗങ്ങളിൽ ഓട നിർമ്മുക്കുകയും ചെയ്യുന്നുണ്ട്.ട്രാഫിക് സേഫ്റ്റി പ്രവർത്തിയുടെ ഭാഗമായി റോഡ് മാർക്കിങ്, സ്റ്റഡുകൾ, ദിശാസൂചക ബോർഡുകൾ എന്നിവ സ്ഥാപിക്കുന്നതാണ്.

പൊതുമരാമത്ത് നിരത്ത് വിഭാഗം മാവേലിക്കര സബ് ഡിവിഷനാണ് നിർമ്മാണച്ചുമതല.പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് എം എൽ എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ആണ് തുക അനുവദിച്ചത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments