ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ സ്ഫോടനം. പിവിആര്‍ സിനിമാതിയേറ്ററിനും ബേക്കറിക്കും സമീപം രാവിലെ 11.48 ഓടെയാണ് സ്ഫോടനം ഉണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി. പൊലീസും ഫോറൻസിക് സംഘവുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്കൂളിന് സമീപം കഴിഞ്ഞ മാസം സ്ഫോടനം ഉണ്ടായിരുന്നു. സ്ഫോടനത്തില്‍ സ്കൂളിന്റെ മതില് തകര്‍ന്നെങ്കിലും ആളപായമൊന്നും ഉണ്ടായിരുന്നില്ല. പ്രശാന്ത് നഗറിലെ പാര്‍ക്കിന്റെ അതിര്‍ത്തി മതിലിന് സമീപമാണ് ഇന്നത്തെ സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന സ്ഥലത്ത് ഒരു വെളുത്ത പൊടി പോലെയുള്ള പദാര്‍ത്ഥം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സ്കൂളില്‍ സ്ഫോടനം നടന്ന സ്ഥലത്തുനിന്നും സമാനമായ പൊടി പദാര്‍ത്ഥം കണ്ടെത്തിയിരുന്നു.



