Wednesday, March 25, 2026
No menu items!
Homeവാർത്തകൾട്വൻ്റി 20 പാർട്ടി 5000 പേർക്ക് ഓണസദ്യ നൽകി

ട്വൻ്റി 20 പാർട്ടി 5000 പേർക്ക് ഓണസദ്യ നൽകി

ചെങ്ങമനാട്: കൊരട്ടി പെരുമ്പി സണ്ണി ഹാളിൽ ട്വന്റി 20 പാർട്ടിയുടെ ഉത്രാട സദ്യ നടന്നു. അങ്കമാലി, ചാലക്കുടി, കൊടുങ്ങല്ലൂർ, നിയോജക മണ്ഡലങ്ങളിലെ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, പാലിറ്റേറ്റീവ് കെയർ സെൻ്ററുകൾ, മെറ്റലി റിട്ടാർഡഡ് ട്രീറ്റ്മെൻ്റ് സെൻ്ററുകൾ, കുഷ്ഠരോഗികൾ തുടങ്ങിയ കേന്ദ്രങ്ങളിലെ 3500 ഓളം പേർക്കുള്ള ഭക്ഷണം അതത് സ്ഥാപനങ്ങൾക്ക് വിതരണം ചെയ്തു.

1500-ലധികം സാധാരണക്കാർ ഉത്രാട സദ്യ വേദിയിൽ വിളമ്പുകയും ചെയ്തു. 300 ൽ അധികം 20-20 പ്രവർത്തകരും അറിയപ്പെടുന്ന പാചകക്കാരും ചേർന്നാണ് വിഭവസമൃദ്ധമായ സദ്യ ഒരുക്കിയത് . ‘പട്ടിണി ഇല്ലാത്ത കേരളം എന്ന സ്വപ്നം ട്വൻ്റി-20 യിലൂടെ പ്രവർത്തികമാക്കാനാണ് ഞങ്ങൾ ഒത്തൊരുമിക്കുന്നത് എന്ന് ട്വൻ്റി 20 പാർട്ടിയുടെ കൊടുങ്ങല്ലൂർ, അങ്കമാലി, ചാലക്കുടി എന്നീ നിയോജക മണ്ഡലങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാം ഉത്ഘാടനം ചെയ്തുകൊണ്ട് പാർട്ടി ഉപാധ്യക്ഷൻ വി. ഗോപകുമാർ പറഞ്ഞു.

ഭാരവാഹികളായ ഡോ. വർഗ്ഗീസ് ജോർജ്, അഡ്വ. സണ്ണി ഡേവീസ് ഗോപുരൻ, അഡ്വ ബേബി പോൾ, അഡ്വ. ചാർളി പോൾ, ജോസ് മാവേലി എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments