ട്രാന്‍സ്ജെന്‍ഡര്‍മാരായ സൈനികരെ സര്‍വീസില്‍ നിന്നും മാറ്റാനുള്ള ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. ട്രാന്‍സ്ജെന്‍ഡര്‍മാരെ സായുധസേനയിൽ നിന്ന് ഒഴിവാക്കിയ ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറൽ കോടതി മരവിപ്പിച്ചു. കോടതിയുടെ നടപടി സമത്വ തത്വങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ടായിരുന്നു. ജനുവരിയിൽ ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് കോടതി സസ്പെൻഡ് ചെയ്തത്.
നിലവിലുള്ള ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സര്‍വീസില്‍ തുടരാമെന്നും എല്‍.ജി.ബി.ടി.ക്യു വിഭാഗത്തില്‍പ്പെട്ടവരെ സൈന്യത്തിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യേണ്ടതില്ലെന്നുമായിരുന്നു കോടതി ഉത്തരവിൽ പറയുന്നു. 2016-ൽ ബരാക് ഒബാമയാണ് ട്രാന്‍സ്ജെന്‍ഡർമാർക്ക് സൈന്യത്തിൽ ചേരുന്നതിനുള്ള വിലക്ക് നീക്കിയിരുന്നു. വിലക്ക് നീക്കിയതോടെ സൈന്യത്തിലേക്ക് പുതിയ ട്രാന്‍സ്ജെന്‍ഡർ നിയമനങ്ങൾക്ക് തുടക്കമിടുകയായിരുന്നു. എന്നാൽ 2019-ൽ ആദ്യ ട്രംപ് ഭരണകൂടം ഇതിൽ നിയന്ത്രണം ഏർപ്പെടുത്തുകയാണ് ഉണ്ടായത്. യു.എസ്. സേനയില്‍ ജോലി ചെയ്യുന്ന ട്രാന്‍സ് സൈനികരുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരുന്നു. നിലവില്‍ 15,000 ട്രാന്‍സ് സൈനികരാണ് യു.എസ് സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.