Friday, June 19, 2026
No menu items!
Homeവാർത്തകൾഝാര്‍ഖണ്ഡ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിൽ നിന്ന് ക്രോസ് വോട്ടിങ്, എന്‍ഡിഎ സ്ഥാനാർഥിക്ക് അട്ടിമറി...

ഝാര്‍ഖണ്ഡ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിൽ നിന്ന് ക്രോസ് വോട്ടിങ്, എന്‍ഡിഎ സ്ഥാനാർഥിക്ക് അട്ടിമറി ജയം

റാഞ്ചി: ഝാര്‍ഖണ്ഡ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തില്‍ ക്രോസ് വോട്ടിങ് നടന്നതോടെ എന്‍ഡിഎ സ്ഥാനാര്‍ഥി അട്ടിമറി ജയം നേടി. തെരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റുകളില്‍ ഒന്നില്‍ ഭരണകക്ഷിയായ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) ബെദ്യനാഥ് റാമും രണ്ടാമത്തെ സീറ്റില്‍ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥി പരിമള്‍ നാത്വാനിയും ജയിച്ചു.ഇന്ത്യ സഖ്യത്തില്‍നിന്നുള്ള വോട്ടുകള്‍ ലഭിച്ചതോടെയാണ് എന്‍ഡിഎ സ്വതന്ത്ര സ്ഥാനാര്‍ഥി ജയിച്ചത്.

81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയില്‍ ഇന്ത്യ സഖ്യത്തിന് 56 എംഎല്‍എമാരുണ്ട്. രണ്ട് സീറ്റുകളിലും ജയിക്കാന്‍ ഈ അംഗ സഖ്യ മതിയായിരുന്നു. 28 ഫസ്റ്റ് വോട്ടുകളാണ് ഒരു സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.ജെഎംഎമ്മിന് 34, കോണ്‍ഗ്രസിന് 16, ആര്‍ജെഡിക്ക് നാല്, സിപിഐ എംഎല്ലിന് രണ്ട് എന്നിങ്ങനെയാണ് ഇന്ത്യ സഖ്യത്തിലെ എംഎല്‍എമാരുടെ അംഗബലം. 24 എംഎല്‍എമാരാണ് എന്‍ഡിഎ മുന്നണിക്ക് ഉള്ളത്. ബെദ്യനാഥിന് 30 വോട്ടുകളും നത്വാനിക്ക് 28 വോട്ടുകളും ലഭിച്ചു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രണവ് ഝാക്ക് 20 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്

മൂന്ന് വോട്ടുകള്‍ അസാധുവായി. ഇതില്‍ രണ്ടെണ്ണം ബിജെപി എംഎല്‍എമാരുടെയും ഒന്ന് കോണ്‍ഗ്രസ് എംഎല്‍എയുടേതുമാണ്. ജെഎംഎം, ആര്‍ജെഡി, ഇടതുപക്ഷ പാളയങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ എന്‍ഡിഎ പിന്തുണച്ച സ്ഥാനാര്‍ഥിക്ക് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments