എടിഎം ഇടപാടുകള്‍, പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ഐഎംപിഎസ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് തുടങ്ങിയ സേവനങ്ങള്‍ക്കുള്ള നിരക്കുകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു
രാജ്യത്തെ പ്രമുഖ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് , ഫെഡറല്‍ ബാങ്ക് എന്നിവ എടിഎം ഇടപാടുകള്‍, പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ഐഎംപിഎസ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് തുടങ്ങിയ സേവനങ്ങള്‍ക്കുള്ള നിരക്കുകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഈ മാറ്റങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
കഴിഞ്ഞ മാസം തന്നെ, റിസര്‍വ് ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പൊതുമേഖലാ ബാങ്കുകള്‍ എടിഎം നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇപ്പോള്‍ ഐസിഐസിഐ ബാങ്കിനെയും ആക്‌സിസ് ബാങ്കിനെയും പോലുള്ള സ്വകാര്യ ബാങ്കുകളും ഈ നിരക്ക് വര്‍ദ്ധനവില്‍ പങ്കുചേര്‍ന്നിരിക്കുകയാണ്.



