കൊച്ചി: ജീവനും കൈയിൽപ്പിടിച്ച് ആംബുലൻസ് 113 കിലോമീറ്റർ താണ്ടിയത് രണ്ട് മണിക്കൂറിൽ താഴെ സമയം കൊണ്ട് ന്യൂമോണിയ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ യുവതിയെയാണ് അതിവേഗം പാലക്കാട് പി കെ ദാസ് ഹോസ്പിറ്റൽ നിന്നും എറണാകുളം ചേരാനല്ലൂർ മെഡിസിറ്റിയിൽ എത്തിച്ചത്. സർക്കാർ സംവിധാനങ്ങളും പോലീസും ഒത്തൊരുമിച്ച് പ്രവർത്തിച്ചതോടെ ഗ്രീൻ കോറിഡോർ സൃഷ്ടിച്ച അതിവേഗം രോഗിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ചൊവ്വാഴ്ച വൈകിട്ട് 5:50ന് പി കെ ദാസ് ഹോസ്പിറ്റലിൽ നിന്നും രോഗിയായി യുവതിയുമായി എക്മോ സംവിധാനമുള്ള ആംബുലൻസ് പുറപ്പെട്ടത്.
രണ്ടു മണിക്കൂർ തികയും മുൻപ് 7:40ന് ആംബുലൻസ് ആസ്റ്റർ മെഡിസിറ്റിയിൽ എത്തിച്ചു. രോഗിയെ ഉടൻ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആംബുലൻസിനെ രണ്ട് ആംബുലൻസും രണ്ടു പോലീസ് ജീപ്പും അനുഗമിച്ചിരുന്നു.



