Sunday, February 15, 2026
No menu items!
Homeവാർത്തകൾജീവിതശൈലി രോഗപ്രതിരോധ ബോധവത്ക്കരണ സെമിനാറും പേരന്റ്സ്ഡേ ദിനാഘോഷവും

ജീവിതശൈലി രോഗപ്രതിരോധ ബോധവത്ക്കരണ സെമിനാറും പേരന്റ്സ്ഡേ ദിനാഘോഷവും

മണ്ണയ്ക്കനാട്:ഓലിക്കാട് ഡെവലപ്പ്മെന്റ് സൊസൈറ്റി കുറവിലങ്ങാട് സ്വരുമ പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെ സഹകരണത്തോടെ സംഘടിപ്പിയ്ക്കുന്ന ജീവിതശൈലി രോഗപ്രതിരോധ ബോധവത്ക്കരണ സെമിനാറും പേരന്റ്സ്ഡേ ദിനാഘോഷവും നാളെ
( ജൂലൈ 27 ) ഞായർ 2 മണിയ്ക്ക് മണ്ണയ്ക്കനാട് ഹോളിക്രോസ് പാരീഷ് ഹാളിൽ നടക്കും.
60 വയസ്സിന് മുകളിലുള്ള സൊസൈറ്റി അംഗങ്ങളായുള്ള മാതാപിതാക്കളെ വെമിനാറിൽ ആദരിക്കും. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം നിർവ്വഹിക്കും. ഒ ഡി എസ് പ്രസിഡന്റ് എ.കെ. വിജി കുമാർ അദ്ധ്യക്ഷത വഹിക്കും. ഹോളിക്രോസ് പള്ളി വികാരി ഫാ. തോമസ് പഴവക്കാട്ടിൽ മാതാപിതാക്കന്മാരെ ആദരിക്കും. രക്ഷാധികാരിയും വാർഡുമെമ്പറുമായ തുളസീദാസ് ആശംസകൾ നേരും. . സ്വരുമ പാലിയേറ്റീവ് കെയർയുണിറ്റ് നഴ്‌സ് ദീപ്‌തി കെ. ഗോപാലനും പ്രൊഫസർ. ബെന്നി കോച്ചേരിയും ക്ലാസുകൾ നയിക്കുമന്ന് ഭാരവാഹികളായ സുമേഷ് ജോസഫ് (സെക്രട്ടറി)റോയ് ജെയിംസ് (ട്രഷറർ) എന്നിവർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments