Monday, July 7, 2025
No menu items!
Homeവാർത്തകൾജീ​വ​ന​ക്കാ​രു​ടെ നി​യ​മ​നത്തിൽ സം​വ​ര​ണം പ്രഖ്യാപിച്ച് സു​പ്രീം​കോ​ട​തി

ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​നത്തിൽ സം​വ​ര​ണം പ്രഖ്യാപിച്ച് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ ജീ​വ​ന​ക്കാ​രു​ടെ നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​നും സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നും സു​പ്രീം കോ​ട​തി സം​വ​ര​ണ ന​യം പ്ര​ഖ്യാ​പി​ച്ചു. 75 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ന​യം ജൂ​ൺ 23 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.പു​തി​യ ന​യം അ​നു​സ​രി​ച്ച്, പ​ട്ടി​ക​ജാ​തി ജീ​വ​ന​ക്കാ​ർ​ക്ക് 15 ശ​ത​മാ​നം ക്വോ​ട്ട​യും പ​ട്ടി​ക​വ​ർ​ഗ ജീ​വ​ന​ക്കാ​ർ​ക്ക് 7.5 ശ​ത​മാ​നം ക്വോ​ട്ട​യും പ്ര​മോ​ഷ​നു​ക​ളി​ൽ ല​ഭി​ക്കും. ര​ജി​സ്ട്രാ​ർ​മാ​ർ, സീ​നി​യ​ർ പേ​ഴ്‌​സ​ന​ൽ അ​സി​സ്റ്റ​ന്റു​മാ​ർ, അ​സി​സ്റ്റ​ന്റ് ലൈ​ബ്രേ​റി​യ​ന്മാ​ർ, ജൂ​നി​യ​ർ കോ​ട​തി അ​സി​സ്റ്റ​ന്റു​മാ​ർ, ചേം​ബ​ർ അ​റ്റ​ൻ​ഡ​ന്റു​മാ​ർ എ​ന്നി​വ​ർ​ക്ക് സം​വ​ര​ണ ആ​നു​കൂ​ല്യ​മു​ണ്ട്. ഇ​നി​മു​ത​ൽ, സു​പ്രീം​കോ​ട​തി ജീ​വ​ന​ക്കാ​രി​ൽ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗം, പൊ​തു​വി​ഭാ​ഗം എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളാ​ണു​ണ്ടാ​വു​ക. മാ​തൃ​കാ സം​വ​ര​ണ റോ​സ്റ്റ​റും ര​ജി​സ്റ്റ​റും ആ​ഭ്യ​ന്ത​ര ഇ-​മെ​യി​ൽ ശൃം​ഖ​ല​യി​ൽ അ​പ് ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. റോ​സ്റ്റ​റി​ലോ ര​ജി​സ്റ്റ​റി​ലോ തെ​റ്റു​ക​ളു​ണ്ടെ​ങ്കി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ര​ജി​സ്ട്രാ​റെ (റി​ക്രൂ​ട്ട്‌​മെ​ന്റ്) അ​റി​യി​ക്കാം. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ഹൈ​കോ​ട​തി​ക​ളി​ലും പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണ​മു​ള്ള​പ്പോ​ൾ സു​പ്രീം​കോ​ട​തി മാ​ത്രം എ​ന്തു​കൊ​ണ്ട് മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ബി.​ആ​ർ. ഗ​വാ​യ് ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ചോ​ദി​ച്ചി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments