ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കിഷ്ത്വാര്‍ ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി സൈന്യം അറിയിച്ചു. ഒമ്പതാം തീയതി ആരംഭിച്ച തെരച്ചിലിനൊടുവിലാണ് ജയ്ഷേ കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീര മൃത്യു വരിച്ചു. പഞ്ചാബില്‍ നിന്നുള്ള സൈനികന് കുല്‍ദീപ് സിംഗ് ആണ് വീരാമൃത്യു വരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മേഖലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും എ കെ 47 അടക്കമുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി സൈന്യം വ്യക്തമാക്കി. കത്വയിലെ അതിര്‍ത്തി നുഴഞ്ഞുകടന്ന ഭീകരര്‍ക്ക് വേണ്ടിയാണു പ്രദേശത്ത് വ്യാപക തിരച്ചില്‍ ആരംഭിച്ചത്.



