കുറവിലങ്ങാട്: ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി ഗാന്ധിജിയെപ്പറ്റി പഠിക്കുന്നതിനും ആദരിക്കുന്നതിനും ആശയങ്ങൾ പിൻപറ്റാനുമായി ഗാന്ധിജി വിചാര വേദിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി സമുചിതമായി ആചരിക്കുന്നു. ഒക്ടോബർ 2ന് ബുധനാഴ്ച രാവിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയോടെ പരിപാടികൾ ആരംഭിക്കും.
ലോകത്തിൻറെ നിലനിൽപ്പിനെ ഭീഷണി ആയിട്ടുള്ള മഹാതിന്മകൾ ആപൽകരാംവിധം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരെ ജനമനസാക്ഷിയെ ഉണർത്തുന്നതിന് ഗാന്ധിജി വിചാരവേദി പ്രവർത്തകർ ഗാന്ധി ജയന്തി ദിനത്തിൽ രാവിലെ 7.00 മണി മുതൽ വൈകുന്നേരം 6.00 മണി വരെ കുറവിലങ്ങാട് ബസ് സ്റ്റാന്റിലെ ഗാന്ധി സ്കയറിൽ ഉപവസിക്കുന്നതാണ്.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഡോ. ജോസ് മാത്യു അറിയിച്ചു.