Monday, March 2, 2026
No menu items!
Homeവാർത്തകൾജനങ്ങളെ നടത്തി ബുദ്ധിമുട്ടിക്കുന്ന ഭരണ സംവിധാനത്തിനെതിരെ പോരാടണം

ജനങ്ങളെ നടത്തി ബുദ്ധിമുട്ടിക്കുന്ന ഭരണ സംവിധാനത്തിനെതിരെ പോരാടണം

ചാലക്കുടി : ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ അറിഞ്ഞ് പ്രശ്നങ്ങൾ പരിഹരിക്കുന്നവരും സൽപ്പേര് ഉള്ള ജനകീയരാവണം നേതാക്കൾ. ജനങ്ങളെ നടത്തി ബുദ്ധിമുട്ടിക്കുന്ന ഭരണ സംവിധാനത്തിനെതിരെ പോരാടി തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളുടെ പ്രവർത്തനം സുഗമവും ജനകീയവും ആക്കുകയും കൈക്കൂലിയും അഴിമതിയും തുടച്ച് നീക്കുകയും ചെയ്യുമെന്ന് ട്വൻ്റി 20 സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. ചാർളി പോൾ പറഞ്ഞു. ജനങ്ങൾക്ക് മികച്ച ഭക്ഷൃവസ്തുക്കൾ കുറഞ്ഞ നിരക്കിൽ നൽകാനുള്ള സംവിധാനം അഴിമതി രഹിതമായി നടപ്പാക്കാൻ ജനങ്ങൾ ട്വൻ്റി 20 പാർട്ടിയോടൊപ്പം നിൽക്കണമെന്ന് മേലൂർ പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ. ചാർളി പോൾ പറഞ്ഞു. ഞാൻ എന്ന വാക്കിനെ മറന്ന് കളഞ്ഞ് “നമ്മൾ” എന്നതിനെ കൂടെ കൂട്ടണം. കൂടെ നിൽക്കുന്ന എല്ലാരെയും ഒരേ കണ്ണിൽ കാണാനും തുല്യത നല്കാനും കഴിയണം. വലിയ കാര്യങ്ങൾ ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കണം. ജനങ്ങളുടെ വളർച്ചയും വികാസവുമാണ് പാർട്ടി നേതൃത്വത്തിൻ്റെ കടമയെന്ന് കൺവൻഷൺ ഓർമ്മപ്പെടുത്തി. ചാലക്കുടി നിയോജക മണ്ഡലം പ്രസിഡൻ്റ്
അഡ്വ. സണ്ണി ഡേവീസ് അധ്യക്ഷതവഹിച്ചു. കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ഡോ വർഗ്ഗീസ് ജോർജ് മുഖ്യ സന്ദേശം നല്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മേലൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മത്സരിക്കാനും പാർട്ടി തീരുമാനിച്ചു. എ. കെ നാരായണൻ, ഷിബു വർഗ്ഗീസ്, ആശ ജോമോൻ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments