Saturday, February 28, 2026
No menu items!
Homeവാർത്തകൾചേലക്കര ഉപ തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിച്ച് എൻ ഡി എ സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ

ചേലക്കര ഉപ തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിച്ച് എൻ ഡി എ സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ

ചേലക്കര: നവംബർ 13 നു നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമ നിർദേശ പത്രിക സമർപ്പിച്ച് എൻ ഡി എ സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ. തലപ്പിള്ളി താലൂക്ക് ഓഫീസിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ മുൻപാകെ ആണ് കെ ബാലകൃഷ്ണൻ നാമനിർദേശപത്രിക സമർപ്പിച്ചത്.

ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് അനീഷ്കുമാർ, ചേലക്കര മണ്ഡലം പ്രസിഡന്റ് പി എസ്‌ കണ്ണൻ, ചെറുതുരുത്തി മണ്ഡലം പ്രസിഡന്റ് രാജ്കുമാർ, അഡ്വക്കേറ്റ് കെ ആർ ഹരി തുടങ്ങിയ ബിജെപി നേതാക്കളുടേയും നിരവധി പ്രവർത്തകരുടേയും സാനിധ്യത്തിലാണ് പത്രിക സമർപ്പണം നടന്നത്.

ചേലക്കര മണ്ഡലത്തിലെ ജനങ്ങളുടെ മനസിൽ പതിഞ്ഞ മുഖമാണ് ചേലക്കരയുടെ സ്വന്തം ബാലേട്ടനെന്നും അതുകൊണ്ടുതന്നെ ചേലക്കരയിൽ വിജയം സുനിശ്ചിതമാണെന്നും പത്രിക സമർപ്പണ ശേഷം കെ ബാലകൃഷ്ണൻ പ്രതികരിച്ചു.

മണ്ഡലത്തിലെ വികസന മുരടിപ്പിന് ശാശ്വത പരിഹാരം മാത്രമാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്നും കേന്ദ്ര പദ്ധതികൾ സമയബന്ധിതമായി മണ്ഡലത്തിൽ നടപ്പിലാക്കുക ആണ് പ്രഥമ പരിഗണന എന്ന് ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് അനീഷ്കുമാർ പറഞ്ഞു. ഓരോ പ്രദേശത്തും എത്തുമ്പോൾ ലഭിക്കുന്ന സ്വീകരണങ്ങൾ ബിജെപിയുടെ വിജയം പൊതുജനം ആഗ്രഹിക്കുന്നതിന്റെ തെളിവാണെന്നും അനീഷ്കുമാർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments