Sunday, March 22, 2026
No menu items!
Homeവാർത്തകൾചേരാനല്ലൂർ ലിറ്റിൽ ഫ്ളവർ സ്കൂൾ പൊളിച്ചു

ചേരാനല്ലൂർ ലിറ്റിൽ ഫ്ളവർ സ്കൂൾ പൊളിച്ചു

ഓർമ്മകൾ ഓടി കളിക്കുന്ന പഴയ സ്കൂൾ കെട്ടിടം നാട് നീങ്ങുന്നതിന്റെ നൊമ്പരത്തിനാണ് ചേരാനല്ലൂർ. ഇവിടെ പുതിയ കെട്ടിടം ഉയരുമെന്ന പ്രതീക്ഷ മാത്രമാണ് ആശ്വാസം. നൂറ്റാണ്ടായ ചേരാനല്ലൂർ ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൻറെ കെട്ടിടമാണ് പൊളിച്ചു പണിയുന്നത്. കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി പൂർവ്വ വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ സ്കൂൾ മാനേജർ ഫാദർ ഫെലിക്സ് ചക്കാലക്കലിന്റെയും അസി. മാനേജർ ഫാദർ എബിൻ ഫ്രാൻസിസിന്റെയും നേതൃത്വത്തിൽ പ്രാർത്ഥന നടന്നു. ചേരാനല്ലൂർ സെയ്ന്റ് ജെയിംസ്പള്ളിയോട് ചേർന്ന് 1924 ലാണ് പള്ളിക്കൊരു പള്ളിക്കുടം എന്ന നിലയിൽ സ്കൂൾ സ്ഥാപിതമായത്. 99 ലെ വെള്ളപ്പൊക്കകാലത്ത് ഓലമേഞ്ഞ സ്കൂൾ കെട്ടിടം പ്രദേശവാസികളുടെ അഭയ കേന്ദ്രമായിരുന്നു. 2018ലെ വെള്ളപ്പൊക്കത്തിലും സ്കൂളിൽ അഭയം തേടിയ കുടുംബങ്ങൾ ഒട്ടേറെയുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് സേവന പ്രവർത്തനങ്ങളുടെ കേന്ദ്രമായും സ്കൂൾ പ്രവർത്തിച്ചു. സ്കൂൾ പൊളിക്കുന്ന സ്ഥലത്ത് ശതാബ്ദി സ്മാരക മന്ദിരം ഉയരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments