Tuesday, July 8, 2025
No menu items!
Homeവാർത്തകൾചെമ്മീൻ സിനിമയുടെ സഹ സംവിധായകൻ ടി.കെ. വാസുദേവൻ അന്തരിച്ചു

ചെമ്മീൻ സിനിമയുടെ സഹ സംവിധായകൻ ടി.കെ. വാസുദേവൻ അന്തരിച്ചു

തൃശ്ശൂർ: സംവിധായകനും ചെമ്മീൻ സിനിമയുടെ സഹസംവിധായകനുമായിരുന്ന ടി കെ വാസുദേവൻ അന്തരിച്ചു. 89 വയസ്സായിരുന്നു.  അന്തിക്കാട് സ്വദേശിയായ കെ വാസുദേവൻ സിനിമ സംവിധായകനും, നടനും, കലാസംവിധായകനും, നർത്തകനുമൊക്കെയായി 1960 കളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന ആളാണ്.  രാമു കാര്യാട്ട്, കെ എസ്  സേതുമാധവൻ തുടങ്ങിയ മുൻനിര സംവിധായകരോടൊപ്പം നൂറോളം സിനിമകളിൽ സംവിധാന സഹായിയായിരുന്നു. രാമു കാര്യാട്ടിന്‍റെ ചെമ്മീൻ സിനിമയിൽ പ്രധാന സംവിധാന സഹായിയായിരുന്നു.  ചെമ്മീൻ സിനിമയിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരിൽ ജീവിക്കുന്ന അവസാന കണ്ണിയായിരുന്നു ടികെ വാസുദേവൻ. പണിതീരാത്ത വീട്, കന്യാകുമാരി, രമണൻ, മയിലാടുംകുന്ന്, വീട്ടുമൃഗം, രമണൻ, ഉദ്യോഗസ്ഥ തുടങ്ങി നിരവധി സിനിമകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ മണി.  മക്കൾ:ജയപാലൻ, പരേതയായ കൽപന, മരുമക്കൾ: അനിൽകുമാർ, സുനിത. സംസ്കാരം തിങ്കൾ 2 മണിക്ക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments