തിരുവല്ല: ചുമത്ര 66 കെ വി സബ് സ്റ്റേഷനിൽ 11 കെ വി പാനലുകൾ മാറ്റുന്ന ജോലി നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ 9 മുതൽ ബുധനാഴ്ച വൈകിട്ട് 6 മണി വരെ തുടർച്ചയായി മൂന്ന് ദിവസം വൈദ്യുതി മുടങ്ങും. ചുമത്ര സബ്സ്റ്റേഷനിൽ നിന്നും ഉള്ള 11കെ വി ഫീഡറുകളായ ട്രാക്കോ, കാവുംഭാഗം, മേപ്രാൽ, ടൌൺ, പായിപ്പാട്, കോളേജ്, മുത്തൂർ, കവിയൂർ എന്നീ ഫീഡറുകളിൽ ആണ് ഭാഗികമായ വൈദ്യുതി വിതരണം തടസപ്പെടുന്നത്.