ചെങ്ങമനാട്: തോട്ടകം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കിഴിലുള്ള സെന്റ് ജോർജ് യൂത്ത് അസോസിയേഷൻ ചാരിറ്റി പ്രവർത്തങ്ങൾക്ക് വേണ്ടി നടത്തിയ ചിപ്സ് മേള വികാരി ഫാദർ വർഗീസ് അറക്കൽ മേള ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ഒരു കൈതാങ്ങാവാൻ വേണ്ടി ഓണത്തിന്റെ ഭാഗമായിട്ടാണ് മേള സംഘടിപ്പിച്ചത്.



