Saturday, February 28, 2026
No menu items!
Homeവാർത്തകൾഗ്രാമശ്രീ പ്രൊഡ്യൂസര്‍ ഗ്രൂപ്പിന് വിളവൂര്‍ക്കലില്‍ തുടക്കമായി

ഗ്രാമശ്രീ പ്രൊഡ്യൂസര്‍ ഗ്രൂപ്പിന് വിളവൂര്‍ക്കലില്‍ തുടക്കമായി

വിളവൂര്‍ക്കല്‍: ജില്ലയിലെ ആദ്യത്തെ എ.എച്ച്. പ്രൊഡ്യൂസര്‍ ഗ്രൂപ്പിന് വിളവൂര്‍ക്കലില്‍ തുടക്കമായി. ഗ്രാമശ്രീ പ്രൊഡ്യൂസര്‍ ഗ്രൂപ്പ് എന്ന് പേരിട്ടിരിക്കുന്ന പത്തംഗ കുടുംബശ്രീ സംരംഭത്തിന്റെ ഉദ്ഘാടനം വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ തുടുപ്പോട്ടുകോണം വാര്‍ഡില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ലാലി നിര്‍വ്വഹിച്ചു. നേമം ബ്ലോക്കിന്റെ കീഴില്‍ വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ തുടപ്പോട്ടുകോണം, പെരുകാവ്, വിഴവൂര്‍ എന്നീ മൂന്ന് വാര്‍ഡുകള്‍ ചേരുന്ന സുനന്ദിനി ക്ലസ്റ്റര്‍ ഗ്രൂപ്പാണ് ഗ്രാമശ്രീയ്ക്ക് നേതൃത്വം വഹിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെയാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.

കോഴിമുട്ട, കോഴിയിറച്ചി, കോഴിവളം, ചിക്കന്‍ കട്ട്‌ലറ്റ്, മുട്ട ബജി തുടങ്ങിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഗ്രാമശ്രീയിലൂടെ വില്‍പ്പന ചെയ്യുകയും ഓര്‍ഡര്‍ അനുസരിച്ച് വീടുകളില്‍ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. വിളവൂര്‍ക്കല്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആശകുമാരി അധ്യക്ഷയായി. ചടങ്ങില്‍ വാര്‍ഡ് അംഗങ്ങള്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ അനീഷാകുറുപ്പ്, നീരജ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ അശ്വതി, സി.ഡി.എസ്. അക്കൗണ്ടന്റ് ആദിത്യ, സിന്ധു, സി.ഡി.എസ് അംഗം മഞ്ജു, റീന, ഉഷാ.വി നായര്‍, പ്രസന്ന എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments