Tuesday, February 10, 2026
No menu items!
Homeവാർത്തകൾഗാസയ്ക്കെതിരെയുള്ള യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രയേല്‍ പൗരന്മാര്‍ക്ക് സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തി മാലിദ്വീപ്

ഗാസയ്ക്കെതിരെയുള്ള യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രയേല്‍ പൗരന്മാര്‍ക്ക് സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തി മാലിദ്വീപ്

കൊളംബോ: ഗാസയ്ക്കെതിരെയുള്ള യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രയേല്‍ പൗരന്മാര്‍ക്ക് സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തി മാലിദ്വീപ്. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയാണ് ഇത്തരത്തിലൊരു വിലക്കിന് പിന്നിലെന്ന് മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിന്‍റെ ഓഫീസ് അറിയിച്ചു. രാജ്യത്തെ കുടിയേറ്റ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയതായും ഇസ്രയേല്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇനി മാലിദ്വീപില്‍ കടക്കാന്‍ അനുവാദമില്ലെന്നും വ്യക്തമാക്കുന്നതാണ് പ്രസ്താവന. പലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ അതിക്രമങ്ങൾക്കും തുടർച്ചയായ വംശഹത്യകൾക്കുമെതിരെയുള്ള സർക്കാരിന്‍റെ പ്രതികരണവും ഉറച്ച നിലപാടിനെയുമാണ് ഈ നിയമഭേദഗതി പ്രതിഫലിപ്പിക്കുന്നതെന്ന് പ്രസ്താവനയില്‍ വ്യക്തമായി പറയുന്നു.  ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ലമെന്‍റാണ് നിയമം സഭയില്‍ പാസാക്കിയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments