Sunday, March 1, 2026
No menu items!
Homeവാർത്തകൾഗാസയിലേക്കുള്ള ഫ്ലോട്ടിലയ്ക്ക് സുരക്ഷയൊരുക്കാൻ സ്പെയിനും ഇറ്റലിയും; നാവികസേനയുടെ കപ്പലുകൾ അയച്ചു

ഗാസയിലേക്കുള്ള ഫ്ലോട്ടിലയ്ക്ക് സുരക്ഷയൊരുക്കാൻ സ്പെയിനും ഇറ്റലിയും; നാവികസേനയുടെ കപ്പലുകൾ അയച്ചു

മാഡ്രിഡ്: ​ഗാ​സയി​ലേ​ക്ക് അ​വ​ശ്യ ​വ​സ്തു​ക്ക​ളു​മാ​യി പു​റ​പ്പെ​ട്ട ഗ്ലോ​ബ​ൽ സു​മു​ദ് ഫ്ലോ​ട്ടി​ല​യ്ക്ക് (ജിഎസ്എഫ്) സു​ര​ക്ഷ​യൊ​രു​ക്കാ​ൻ നാ​വി​ക സേ​നയുടെ ക​പ്പ​ലു​ക​ള​യ​ച്ച് സ്പെ​യി​നും ഇ​റ്റ​ലി​യും. സഹായ ബോട്ടുകൾക്കു നേ​രെ ഇ​സ്രയേ​ലിന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാണിത്. മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ ഇ​റ്റ​ലി രണ്ടാം തവണയാണ് ക​പ്പ​ലാ​ണ് അ​യ​ക്കു​ന്ന​ത്. നേരത്തെ ഗ്രീ​സും സുര​ക്ഷ​യ്ക്കാ​യി യു​ദ്ധ​ക്ക​പ്പ​ൽ അ​യ​ച്ചി​രു​ന്നു.

“ഞങ്ങൾ ഒരു കപ്പൽ അയച്ചിട്ടുണ്ട്, മറ്റൊന്ന് യാത്രയിലാണ്, ഏത് സാഹചര്യവും നേരിടാൻ തയ്യാറായി”- എന്നാണ് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ പാർലമെന്‍റിൽ പറഞ്ഞത്. ഇ​റ്റ​ലി​യു​മാ​യി ചേ​ർ​ന്ന് ഫ്ലോട്ടിലയ്ക്ക് സുരക്ഷ ഒരുക്കും എന്നാണ് സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സ​ാഞ്ച​സ് അറിയിച്ചത്. 45 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഫ്ലോട്ടിലയിലുള്ളത്. ഇ​വ​ർ​ക്ക് മെ​ഡിറ്റ​റേ​നി​യ​ൻ ക​ട​ലി​ലൂ​ടെ അപകടമില്ലാതെ സ​ഞ്ച​രി​ക്കാ​ൻ അ​വ​കാ​ശ​മുണ്ടെന്നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​പ്പെടണമെന്നും പെ​ഡ്രോ സാഞ്ചെസ് പ്രതികരിച്ചു. 51 ചെ​റു​ക​പ്പ​ലു​ക​ളിലായാണ് ഗാസയിലേക്ക് സഹായം എത്തിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments