കായംകുളം: ചെട്ടികുളങ്ങര ഈരേഴവടക്ക് കൃഷ്ണഭവനം ഉഷാകുമാരിക്ക് സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി ഷോർട് ഫിലിം ഫെസ്റ്റിവൽ 2024 ഇൽ ഗാന രചയിതാവിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരവും സംഗീത സംവിധാനത്തിനുള്ള എക്സലൻസ് അവാർഡും ലഭിച്ചു. തിരുവനന്തപുരം വൈലോപ്പള്ളി സംസ്കൃത ഭവനിൽ വെച്ചു നടന്ന ചടങ്ങിൽ സിനിമ നടൻ വഞ്ചിയൂർ പ്രവീൺ കുമാർ ഉഷാകുമാരിക്ക് പുരസ്‌കാരം നൽകി.