Saturday, March 28, 2026
No menu items!
Homeവാർത്തകൾഗ​സ്സ​യി​ൽ 70 പേ​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ടു, പട്ടിണി മരണം 271; ഗസ്സയെ പൂർണമായും കീഴടക്കാതെ പിൻമാറ്റം...

ഗ​സ്സ​യി​ൽ 70 പേ​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ടു, പട്ടിണി മരണം 271; ഗസ്സയെ പൂർണമായും കീഴടക്കാതെ പിൻമാറ്റം ഇല്ല എന്ന നിലപാടിൽ ഉറച്ച് ഇസ്രായേൽ

ഗ​സ്സ സി​റ്റി: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഗ​സ്സ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 70 ഫ​ല​സ്തീ​നി​ക​ൾ കൂ​ടി കൊ​ല്ല​പ്പെ​ട്ടു. ഇ​തി​ൽ 18 പേ​ർ ഭ​ക്ഷ​ണ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ കാ​ത്തു​നി​ന്ന​വ​രാ​ണ്. 356 പേ​ർ​ക്ക്പ​രി​ക്കേ​റ്റു. ഇ​തോ​ടെ ഗ​സ്സ​യി​ൽ കൊ​ല്ല​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ൾ 62,192 ആ​യി. 1,57,114 ​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ടു​പേ​ർ കൂ​ടി പ​ട്ടി​ണി കാ​ര​ണം മ​രി​ച്ച​താ​യി ഗ​സ്സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഗ​സ്സ​യി​ലെ പ​ട്ടി​ണി​മ​ര​ണം 112 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 271 ആ​യി.ഈ​ജി​പ്തും ഖ​ത്ത​റും പു​തി​യ വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത് ഹ​മാ​സ് അം​ഗീ​ക​രി​ച്ചെ​ങ്കി​ലും ച​ർ​ച്ച​ക​ൾ​ക്കാ​യി ഇ​പ്പോ​ൾ പ്ര​തി​നി​ധി​സം​ഘ​ത്തെ അ​യ​ക്കു​ന്നി​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി. ഗ​സ്സ സി​റ്റി​യി​ൽ​നി​ന്ന് തെ​ക്ക​ൻ ​ഗ​സ്സ​യി​ലേ​ക്ക് ആ​ളു​ക​ളെ ആ​ട്ടി​പ്പാ​യി​ക്കാ​നാ​യി ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​പ​രോ​ധം കാ​ര​ണം ക​ടു​ത്ത പ​ട്ടി​ണി​യും നേ​രി​ടു​ന്നു. അതിനിടെ, യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ പ്രക്ഷോഭം ശക്തമാണ്. ഹമാസിനെ പൂർണമായി കീഴ്പ്പെടുത്താതെ ഗസ്സ ദൗത്യം അവസാനിപ്പിക്കില്ലെന്നാണ് ഇസ്രായേൽ ഭരണകൂടത്തിന്റെ നിലപാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments