Thursday, February 26, 2026
No menu items!
Homeവാർത്തകൾഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ലി​നാ​യി ഖത്തറിൽ അമേരിക്കയുടെ നേതൃത്വത്തിൽ ചർച്ചകൾക്ക്​ നീക്കം

ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ലി​നാ​യി ഖത്തറിൽ അമേരിക്കയുടെ നേതൃത്വത്തിൽ ചർച്ചകൾക്ക്​ നീക്കം

ദുബൈ: ഇസ്രായേൽ ​ആക്രമണം തുടരുന്നതിനിടെ ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ലി​നാ​യി ഖത്തറിൽ അമേരിക്കയുടെ നേതൃത്വത്തിൽ ചർച്ചകൾക്ക്​ നീക്കം. ദോഹയി​ലെ​ത്തി​യ യുഎ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ ​ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽഥാനിയു​മാ​യി ച​ർ​ച്ച ന​ട​ത്തി. ചർച്ച ഉടൻ പുനരാരംഭിക്കുമെന്നാണ്​ ആന്‍റണി ബ്ലിങ്കൻ അറിയിച്ചത്​.

എന്നാൽ ഇസ്രായേലും ഹമാസും ഇക്കാര്യത്തിൽ പ്രതികരണം അറിയിച്ചിട്ടില്ല. യഹ്​യ സിൻവാറിന്‍റെ കടുത്ത നിലപാടാണ്​ വെടിനിർത്തൽ ചർച്ചക്ക്​ തിരിച്ചടിയായതെന്ന്​ ആന്‍റണി ബ്ലിങ്കൻ ആരോപിച്ചു. എന്നാൽ സൈന്യം ഗസ്സ വിടാതെ ചർച്ച പുനരാരംഭിക്കുന്നതിൽ അർത്ഥമില്ലെന്ന നിലപാടിലാണ്​ ഹമാസ്​. ഗസ്സയിൽ കൊടും ക്രൂരതകൾ ആവർത്തിക്കുകയാണ്​ ഇസ്രായേൽ. ജബാലിയയിലെ ഹവാജയിൽ ഇന്നലെ രാത്രി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി താമസ കെട്ടിടങ്ങൾ തകർന്നു. നു​സൈ​റാ​ത്തി​ൽ അ​ഭ​യാ​ർ​ഥി ക്യാ​മ്പാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളി​നു​നേ​രെ നടന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 17 പേർ മരിച്ചു. ഇവരിൽ 14 പേർ കുട്ടികളും മൂന്ന്​ പേർ സ്ത്രീകളും.

ഹ​മാ​സ് പോ​രാ​ളി​ക​ളു​ടെ ഒ​ളി​ത്താ​വ​ള​മെ​ന്ന് ആ​രോ​പി​ച്ചാ​യിരുന്നു ഇ​സ്രാ​യേ​ൽ ആക്രമണം. എന്നാൽ ഹ​മാ​സ് ഇ​ത് നി​ഷേ​ധി​ച്ചു. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ഉ​പ​രോ​ധ​വും ആ​ക്ര​മ​ണ​വും 20 ദി​വ​സം പിന്നിട്ടിരിക്കെ 800ലേറെ പേരാണ്​ ഇവിടെ കൊല്ലപ്പെട്ടത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments