Saturday, December 20, 2025
No menu items!
Homeവാർത്തകൾഗഗൻയാൻ: ആദ്യ വിക്ഷേപണത്തിന് ഒരുക്കങ്ങൾ തുടങ്ങി

ഗഗൻയാൻ: ആദ്യ വിക്ഷേപണത്തിന് ഒരുക്കങ്ങൾ തുടങ്ങി

ചെന്നൈ: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (എച്ച്.എൽ.വി. എം.3) യുടെ ഘടകങ്ങൾ കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തി ബുധനാഴ്‌ച ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെന്റ്ററിൽ തുടങ്ങി. അടുത്തവർഷം ആദ്യമായിരിക്കും ആളില്ലാ ആ ക്രൂ മൊഡ്യൂൾ വഹിച്ചുള്ള വിക്ഷേപണം. റോക്കറ്റിൽ മനുഷ്യനെ വഹിക്കുന്ന ക്രൂ മൊഡ്യൂളിൻ്റെ വിക്ഷേപണവും വീണ്ടെടുക്കലും 2014 ഡിസംബർ 18-ന് ഐ.എസ്.ആർ.ഒ. വിജയകരമായി പരിക്ഷിച്ചിരുന്നു. അതിന്റെ പത്താം വാർഷികദിനത്തിലാണ് എച്ച്.എൽ.വി.എം. 3 റോക്കറ്റ് കൂട്ടിയോജിപ്പിക്കുന്നതിന് തുടക്കമിട്ടത്. റോക്കറ്റിൻ്റെ മോട്ടോർഭാഗം നിർമാണശാലയിൽനിന്ന് കഴിഞ്ഞ ദിവസം ശ്രീഹരിക്കോട്ടയിലെത്തിച്ചിരുന്നു. എസ്. 200 മോട്ടോറിൻ്റെ മുകൾഭാഗം ഘടിപ്പിക്കുന്ന ജോലിയാണ് ബുധനാഴ്‌ച തുടങ്ങിയത്.

എൽ.വി.എം. എന്ന് പേരുമാറ്റിയ ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ ജി.എസ്.എൽ.വി.യെ മനുഷ്യനെ വഹിക്കാവുന്ന രീതിയിൽ പരിഷ്കരിച്ചതാണ് എച്ച്.എൽ.വി.എം. 3 റോക്കറ്റ്. 43 മീറ്റർ ഉയരവും 640 ടൺ ഭാരവും മൂന്നുഘട്ടങ്ങളുമുള്ള റോക്കറ്റിന് പത്തു ടൺ ഭാരമുള്ള പേടകം ബഹിരാകാശത്തെത്തിക്കാൻ കഴിയും. ഇതിൽ ഘടിപ്പിക്കാനുള്ള ക്രൂ മൊഡ്യൂളിൻ്റെ നിർമാണവും പരിശോധനയും തിരുവ നന്തപുരം വി.എസ്.എസ്.സി.യിൽ പൂരോഗമിക്കുകയാണ്.

ബഹിരാകാശപേടകത്തിൽ മൂന്നുസ ഞ്ചാരികളെ ഭൂമിയിൽനിന്ന് 400 കിലോ മീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കാനാണ് ഗഗൻയാൻ ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനുള്ള യാത്രികരെ തിരഞ്ഞെടുത്തിട്ടുണ്ട്. ആളില്ലാത്ത ക്രൂ മൊഡ്യൂൾ ബഹി രാകാശത്തെ ഭ്രമണപഥത്തിലെത്തിച്ച തിന് ശേഷമായിരിക്കും മനുഷ്യരെയും വഹിച്ചുള്ള ബഹിരാകാശയാത്ര. വിക്ഷേപിച്ച ക്രൂ മൊഡ്യൂൾ വീണ്ടടുക്കുന്നത് പരീക്ഷിച്ച 2018-ലെ എൽ. വി.എം. 3-എക്‌സ് ദൗത്യത്തിന്റെ വിജയത്തിനുശേഷമാണ് കേന്ദ്രസർക്കാർ ഗഗൻയാനിന് പച്ചക്കൊടി കാണിച്ചത്. ഇപ്പോഴത്തെ ഐ.എസ്.ആർ.ഒ. മേധാ വി ഡോ. എസ്. സോമനാഥ് ആയിരുന്നു എൽ.വി.എം.3-എക്‌സ് മിഷൻ ഡയറക്ടർ. ഗഗൻയാൻ പദ്ധതിയുടെ ഡയറക്ടറായ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായ രായിരുന്നു അന്നത്തെ ദൗത്യത്തിന്റെ പേ ലോഡ് ഡയറക്ടർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments