Monday, March 2, 2026
No menu items!
Homeവാർത്തകൾഖമനേയിയുടെ വധത്തിന് പിന്നാലെ പാകിസ്ഥാനിൽ സംഘർഷം രൂക്ഷം.22പേർ കൊല്ലപ്പെട്ടു, 200ലധികം പേർക്ക് പരിക്ക്

ഖമനേയിയുടെ വധത്തിന് പിന്നാലെ പാകിസ്ഥാനിൽ സംഘർഷം രൂക്ഷം.22പേർ കൊല്ലപ്പെട്ടു, 200ലധികം പേർക്ക് പരിക്ക്

ലാഹോർ: ഖമനേയിയുടെ വധത്തിന് പിന്നാലെ പാകിസ്ഥാനിൽ സംഘർഷം രൂക്ഷം. മരണസംഖ്യ 22 ആയി, 200 ലധികം പേർക്ക് പരിക്കേറ്റു. ഖമനേയിയുടെ ചിത്രങ്ങളുമായി ഇറങ്ങിയ ജനക്കൂട്ടം യുഎസ്, യുഎൻ ഓഫീസുകൾ ആക്രമിച്ചു. ലാഹോർ ഉൾപ്പെടെ പല ന​ഗരങ്ങളിലും സംഘർഷം ഇപ്പോഴും തുടരുകയാണ്. കറാച്ചിയിൽ വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്നലെ യുഎസ് കോൺസുലേറ്റിനെതിരെ ആക്രമണം നടത്തിയവർക്കെതിരെ കോൺസുലേറ്റിന് ഉള്ളിലുണ്ടായിരുന്ന സുരക്ഷാഭടൻമാർ വെടിയുതിർത്തിരുന്നു. അന്താരാഷ്ട്ര വാർത്താ ഏജൻസികൾ നൽകുന്ന വിവരം അനുസരിച്ച് 22 പേർ കൊല്ലപ്പെട്ടു എന്ന വിവരമാണ് പുറത്തുവരുന്നത്. 32 മരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കറാച്ചി വലിയ സംഘർഷത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. വിഷയത്തിൽ പൊലീസിനോട് സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. യുഎസ് കോൺസുലേറ്റിലേക്ക് ബാരിക്കേഡുകൾ തകർത്ത് കയറിയ പ്രതിഷേധക്കാർ ജനാലകൾ അടിച്ചു തകർക്കുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments