Tuesday, July 8, 2025
No menu items!
Homeവാർത്തകൾകർഷകരുടെ കൂട്ടായ്മയായ മീനിച്ചിൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ്റെ (MFPO) ഉദ്ഘാടനം നാളെ

കർഷകരുടെ കൂട്ടായ്മയായ മീനിച്ചിൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ്റെ (MFPO) ഉദ്ഘാടനം നാളെ

കർഷക ക്ഷേമ വകുപ്പിന്റ നേതൃത്വത്തിൽ ഉഴവൂർ ബ്ലോക്കിലെ മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, കടപ്ലാമറ്റം, ഉഴവൂർ ,രാമപുരം, വെളിയന്നൂർ, കാണക്കാരി, മാഞ്ഞൂർ , പഞ്ചായത്തുകളിലെയും പാല ബ്ലോക്കിലെ കരൂർ, കടനാട്, മുത്തോലി, കൊഴുവനാൽ, പഞ്ചായത്തുകളിലെയും 250 ഫാം പ്ലാൻ കർഷകരുടെ കൂട്ടായ്മയായ മീനിച്ചിൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (MFPO), നാളെ (28-11-24 വ്യാഴാഴ്ച) ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി.സി. കൂര്യന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വെച്ച് അഡ്വ: മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. ശ്രീ ടോമി ജോസഫ് പ്രസിഡന്റായും ശ്രീ റോബിൻ കല്ലോലിൽ സെക്രട്ടറിയായും ഓരോ പഞ്ചായത്തുകളിൽ നിന്നുള്ള ഒരു കമ്മറ്റിക്കാർ വീതമുള്ള 12 അംഗ ഭരണ സമതിയാണ് MFPO-യെ നയിക്കുന്നത്. ഒരു MFP0 ഒരു ഉൽപ്പന്നം എന്ന ആശയം ഉൾക്കൊണ്ട് MFPO ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നത്തിന്റെ വിപണ ഉദ്ഘാടനവും MFP0-യുടെ ലോഗോ പ്രകാശനവും ഉഴവ് ഔട്ട് ലെറ്റ് ഇൻപുട്ട് സെന്റർ എന്ന പേരിൽ പുതുവേലിയിൽ ആരംഭിക്കുന്ന ഔട്ട് ലെറ്റിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും. ഉഴവൂർ ADA ശ്രീമതി സിന്ധു കെ മാത്യുവിന്റെ നേതൃത്വത്തിലാണ് MFP0 പ്രവർത്തനങ്ങൾ നടക്കുന്നത്. ഉഴവ് ഔട്ട് ലെറ്റ് വഴി MFPO-യുടെ ഉൽപ്പന്നങ്ങൾ, മൂല്യവർദ്ധിത ഉൽപന്നങ്ങൾ, നാടൻ പച്ചക്കറികൾ, പഴങ്ങൾ, ഫലവൃക്ഷ തൈകൾ, പച്ചക്കറി തൈകൾ, വിത്തുകൾ, ജൈവ ജീവാണുവളങ്ങൾ, ജൈവ കീടനാശിനികൾ, കാർഷിക ഉല്പാദനോപാധികൾ, കാർഷിക ഉപകരണങ്ങൾ, കൃഷിവകുപ്പിന്റെ വിവിധ കാർഷിക സേവനങ്ങൾ തുടങ്ങിയവ ലഭ്യമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments