Tuesday, February 10, 2026
No menu items!
Homeവാർത്തകൾകർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‌ ധനസഹായമായി 30 കോടി രൂപ അനുവദിച്ചു

കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‌ ധനസഹായമായി 30 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‌ ധനസഹായമായി 30 കോടി രൂപ അനുവദിച്ചു. അംഗങ്ങളായിട്ടുള്ള കർഷകത്തൊഴിലാളികളുടെ അധിവർഷാനുകൂല്യ വിതരണത്തിനായി തുക വിനിയോഗിക്കാമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അതേസമയം ഇതേ ആവശ്യത്തിന്‌ ഈ സാമ്പത്തിക വർഷം നേരത്തെ രണ്ടുതവണയായി 30 കോടി രൂപ അനുവദിച്ചിരുന്നു. 20 കോടി രൂപ മാച്ചിങ്‌ ഗ്രാന്റായും 10 കോടി രൂപ അധിവർഷാനുകൂല്യ വിതരണത്തിനായും അനുവദിച്ചു. 2020-21 മുതൽ ഇതുവരെ 222 കോടി രൂപ ഇതിനായി നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments