Tuesday, December 23, 2025
No menu items!
Homeവാർത്തകൾക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: വകുപ്പ് തല നടപടി തുടരുന്നു; പൊതുമരാമത്ത് വകുപ്പിലെ 31 പേർക്ക് സസ്പെൻഷൻ

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: വകുപ്പ് തല നടപടി തുടരുന്നു; പൊതുമരാമത്ത് വകുപ്പിലെ 31 പേർക്ക് സസ്പെൻഷൻ

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരായ നടപടി തുടരുന്നു. പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാരെ സസ്പെന്‍റ് ചെയ്‌തു സർക്കാർ ഉത്തരവ് ഇറങ്ങി. അനധികൃതമായി ഇവർ പെൻഷൻ പറ്റിയതയി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി മുഹമ്മദ്‌ റിയാസിന്റെ നിർദേശ പ്രകാരമാണ് കടുത്ത നടപടി എടുത്തത്. പിഡബ്ലുഡി ചീഫ് എഞ്ചിനിയർ ആണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്. ഇവരിൽ നിന്ന് അനധികൃതമായി കൈപ്പറ്റിയ പണം 18% പലിശ സഹിതം തിരിച്ചുപിടിച്ചേക്കും. പൊതുമരാമത്ത് വകുപ്പിൽ 47 പേർ അനധികൃതമായി പെൻഷൻ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്. ഇതിൽ 15 പേർ മറ്റ് വകുപ്പുകളിൽ ജോലി ചെയ്യുകയാണ്. ഒരാൾ സർവീസിൽ നിന്ന് വിരമിച്ചിക്കുയും ചെയ്തു.

വിവിധ വകുപ്പുകളിലായി 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയതായി കണ്ടെത്തിയത്. പെന്‍ഷന്‍ കൈപ്പറ്റിയവരില്‍ കോളേജ്, ഹയര്‍ സെക്കന്‍ഡറി അധ്യാപകർ ഉൾപ്പടെയുള്ളവർ ഉള്ളതായി കണ്ടെത്തിയിരുന്നു. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്. സംഭവത്തിൽ, വനം വകുപ്പ് അടക്കമുള്ളവരും നടപടി എടുത്തിരുന്നു. അതേസമയം, അച്ചടക്കനടപടിയെ സ്വാഗതം ചെയ്യുകയാണ് എന്ന് സർവ്വീസ് സംഘടനകൾ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments