ക്രിസ്മസ് – ന്യൂ ഇയര്‍ പ്രമാണിച്ച് കേരളത്തിലേക്ക് ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ കൂടി അനുവദിച്ച് ദക്ഷിണ റെയില്‍വേ. പ്രത്യേക ട്രെയിന്‍ ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്നും 28ന് പുറപ്പെടും. തിരിച്ച് തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസ് ഡിസംബര്‍ 31 നാണ് പുറപ്പെടുക. അഞ്ച് എസി ടൂ ടയര്‍ കോച്ചുകളും പത്ത് എസി ത്രി ടയര്‍ കോച്ചുകളും രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമാണ് സ്പെഷ്യൽ ട്രെയിനിൽ ഉള്ളത്. സ്പെഷ്യൽ ട്രെയിനിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ക്രിസ്മസ്, പുതുവര്‍ഷ അവധിക്കാലത്തെ യാത്രയ്ക്ക് കേരളത്തിലേക്ക് നേരത്തെ പത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ അനുവദിച്ചിരുന്നു. അതിന് പുറമെയാണ് പുതിയ ട്രെയിന്‍ കൂടി അനുവദിച്ചത്.



