Monday, July 7, 2025
No menu items!
Homeവാർത്തകൾകോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഷോപ്പിങ് കോംപ്ലക്സിലുണ്ടായ തീപിടിത്തം; അഞ്ച് മണിക്കൂറുകൾക്ക് ശേഷം നിയന്ത്രണ...

കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഷോപ്പിങ് കോംപ്ലക്സിലുണ്ടായ തീപിടിത്തം; അഞ്ച് മണിക്കൂറുകൾക്ക് ശേഷം നിയന്ത്രണ വിധേയമാക്കി

കോഴിക്കോട് : പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഷോപ്പിങ് കോംപ്ലക്സിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയം. വൈകീട്ട് അഞ്ച് മണിയോടെയുണ്ടായ തീപിടിത്തത്തിൽ ഷോപ്പിംഗ് കോംപ്ലക്സ് ഏതാണ്ട് പൂർണമായി കത്തിനശിച്ചു. അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. നഗരമെങ്ങും കറുത്ത പുക പടർന്നു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു.  തീ നിയന്ത്രണവിധേയമായെങ്കിലും അഞ്ച് മണിക്കൂർ പിന്നിട്ടിട്ടും പൂർണമായും അണഞ്ഞിട്ടില്ല. കെട്ടിടത്തിനകത്തുള്ള തീ അണയ്ക്കാനാണ് ശ്രമം.  തീ പടർന്ന ഉടനെ തന്നെ കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചതിനാൾ ആളപായമില്ല. തീപിടിത്തത്തിൽ അന്വേഷണം കോഴിക്കോട് ബസ് സ്റ്റാന്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണം. രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments