ഉള്ളിയേരി: കോഴിക്കോട് -കുറ്റ്യാടി റൂട്ടിൽ സ്വകാര്യബസ് തൊഴിലാളികളുടെ സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. ആഗസ്റ്റ് 4 ന് കൂമുള്ളിയിൽ വെച്ച് അജവ ബസ്സിലെ ഡ്രൈവർ നടുവണ്ണൂർ പുതിയപ്പുറം സ്വദേശി ലനീഷിന് മർദ്ദനമേറ്റിരുന്നു. അത്തോളി പോലീസിൽ പരാതി കൊടുത്തെങ്കിലും പ്രതികളെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റു ചെയ്യാത്തത്തിൽ പ്രതിഷേധിച്ചാണ് സംയുക്ത ബസ് തൊഴിലാളികളുടെ സമരം.
ബസ് സമരം മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ആശ്വാസമായി അധികൃതർ കൂടുതൽ കെ എസ് ആർ ടി സി ബസ്സുകൾ റോഡിലിറക്കും. അപ്രതീക്ഷിതമായി ഉണ്ടാവുന്ന മിന്നൽപണിമുടക്കിനെതിരെ സാമൂഹ്യ പ്രവർത്തകൻ ഗതാഗതമന്ത്രിയ്ക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയിരുന്നു.



