Monday, March 23, 2026
No menu items!
Homeവാർത്തകൾകോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 21ന് കൊടിയേറും

കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 21ന് കൊടിയേറും

കുറവിലങ്ങാട്: കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 21ന് കൊടിയേറും. 25 ന് പള്ളിവേട്ട. 26ന് ആറാട്ടോടെ ഉത്സവം സമാപിക്കും. 21ന് വൈകിട്ട് 5.00 ന് കൊടിക്കൂറ ഘോഷയാത്ര രാത്രി 7ന് തന്ത്രി മനയത്താറ്റില്ലത്ത് അനിൽദിവാകരൻ നമ്പൂതിരിയുടെയും മേൽശാന്തി പൊതിയിൽമന അനൂപ് കേശവൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ കൊടിയേറ്റ്. . രാത്രി 7.30ന് കലാപീഠം രതീഷും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, തുടർന്ന് അന്നദാനം.

22,23,25 ദിവസങ്ങളിൽ ഉത്സവബലി. 22 രാവിലെ 10.30 ന് ഉത്സവബലിദർശനം,11.30ന് പ്രസാദമൂട്ട്.രാത്രി 7 ന് നൃത്ത സന്ധ്യ .23 ന് രാവിലെ 10.30 ന് ഉത്സവബലിദർശനം, 11.30 ന് പ്രസാദമൂട്ട്, രാത്രി 7 ന് തിരുവാതിരകളി. 24ന്രാ ത്രി 7 ന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ സി.എസ് ബാലശങ്കർ അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ കച്ചേരി.25 ന് രാവിലെ 10.30 ന് ഉത്സവബലിദർശനം,11.30 ന് പ്രസാദമൂട്ട്.രാത്രി 7ന് കലാമണ്ഡലം ജയകുമാർ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ 8.30ന് പള്ളിവേട്ട പുറപ്പാട് 9.30 ന് പള്ളിവേട്ട എതിരേൽപ് തുടർന്ന് വലിയ വിളക്ക്, വലിയ കാണിക്ക .

ആറാട്ട് ദിവസമായ 26 ന് രാവിലെ 9 മുതൽ സംഗീതസമന്വയം.11.30 ന് തിരുവോണ പൂജ ദർശനം.12 .30 മുതൽ ആറാട്ട് സദ്യ.വൈകുന്നേരം .7ന് കൊടിയിറക്ക് തുടർന്ന് ആറാട്ട്.

ഉത്സവദിവസങ്ങളിൽ ദിവസവും രാവിലെ 5.30 ന് നിർമാല്യ ദർശനം, വൈകിട്ട് ,6.30 ന് ദീപാരാധന 8ന് ശ്രീഭൂതബലി, വിളക്ക് എന്നിവ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments