Wednesday, February 18, 2026
No menu items!
Homeവാർത്തകൾകൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന്‍ ഇനി തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നും

കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന്‍ ഇനി തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നും

തിരുവനന്തപുരം: കൊച്ചുവേളി റെയില്‍വവെ സ്റ്റേഷന്‍ ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും. രണ്ട് സ്റ്റേഷനുകളുടെയും പേര് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാനത്തിന് ലഭിച്ചു.

കൊച്ചുവേളിയില്‍ നിന്നും സര്‍വ്വീസ് നടത്തുന്നതില്‍ ഏറെയും ദീര്‍ഘദൂര ട്രെയിനുകളാണ്. എന്നാല്‍ പേരിലെ അപരിചിതത്വം കാരണം തിരുവനന്തപുരം സെന്‍ട്രലിലേക്ക് റിസര്‍വേഷന്‍ ലഭിക്കാത്തവര്‍ യാത്ര ഒഴിവാക്കുന്ന സാഹചര്യമുണ്ട്. പേരുമാറ്റം വന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും നേമത്തേക്കും കൊച്ചുവേളിയിലേക്കും 9 കിലോമീറ്റര്‍ വീതമാണുള്ളത്. പേരുമാറ്റത്തോടെ യാത്രക്കാരുടെ എണ്ണവും വരുമാനവും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments