Thursday, February 12, 2026
No menu items!
Homeവാർത്തകൾകൊച്ചി മെട്രോ ഫീഡര്‍ ബസ്: ഇതുവരെ യാത്രചെയ്തത് രണ്ട്‌ ലക്ഷം പേര്‍

കൊച്ചി മെട്രോ ഫീഡര്‍ ബസ്: ഇതുവരെ യാത്രചെയ്തത് രണ്ട്‌ ലക്ഷം പേര്‍

കൊച്ചി: ഹൈക്കോർട്ട്-എംജി റോഡ് സർക്കുലർ സർവ്വീസ് കൂടി ആരംഭിച്ചതോടെ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവ്വീസിന് വലിയ കുതിപ്പ്. ആലുവ, കളമശേരി, ഇൻഫോപാർക്ക്, ഹൈക്കോർട്ട് റൂട്ടിലായി പ്രതിദിനം 3,102 ലേറെ പേരാണ് ഇലക്ട്രിക് ബസിൽ യാത്ര ചെയ്യുന്നത്. ജനുവരി 16 മുതൽ വിവിധ ഘട്ടങ്ങളിലായി ആരംഭിച്ച ബസ് സർവ്വീസിൽ ഇതേവരെ 2,05,854 പേർ യാത്ര ചെയതു. ഏറ്റവും ഒടുവിൽ സർവ്വീസ് ആരംഭിച്ച ഹൈക്കോർട്ട്-എംജി റോഡ് സർക്കുലർ റൂട്ടിൽ ഇപ്പോൾ പ്രതിദിനം ശരാശരി 773 പേർ യാത്ര ചെയ്യുന്നു. ഇതുവരെ ഈ റൂട്ടിൽ 8573 പേർ യാത്ര ചെയ്തു. കൊച്ചിയുടെ ചരിത്രത്തിൽ ആദ്യമായി ആരംഭിച്ച ഈ പുതിയ ഇലക്ട്രിക് ബസ് സർക്കുലർ റൂട്ടിൽ മൂന്ന് ബസുകളാണ് സർവ്വീസ് നടത്തുന്നത്. മാർച്ച് 19 ന് തുടങ്ങിയ സർവ്വീസിൽ ആദ്യ ആഴ്ച 1556 പേരാണ് യാത്ര ചെയ്തത്. മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെ 5415 പേർ യാത്ര ചെയ്തു. യാത്രക്കാരുടെ എണ്ണത്തിൽ ഹൈകോർട്ട് റൂട്ടിൽ രണ്ടര ഇരട്ടി വർധനയാണ് ഉണ്ടായത്. ആലുവ-എയർപോർട്ട് റൂട്ടിൽ ഇപ്പോൾ പ്രതിദിനം ശരാശരി 1350ലേറെ പേരാണ് യാത്ര ചെയ്യുന്നത്. ഇതേവരെ ഈ റൂട്ടിൽ 102564 പേർ യാത്ര ചെയ്തു. കളമശേരി റൂട്ടിലെ യാത്രക്കാരുടെ പ്രതിദിന ശരാശരി എണ്ണം 730 ആണ്. ഇതേവരെ 54515 പേര്‍ യാത്ര ചെയ്തു. ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ പ്രതിദിനം ശരാശരി 890 പേര്‍ യാത്ര ചെയ്യുന്നു. ഇതുവരെ 40202 പേതാണ്‌ യാത്ര ചെയ്തത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments