Wednesday, July 9, 2025
No menu items!
HomeCareer / job vacancyകൊച്ചിൻ ഷിപ്‌യാഡിൽ പ്രോജക്ട് അസിസ്റ്റന്റാകാൻ അവസരം; 90 ഒഴിവ്

കൊച്ചിൻ ഷിപ്‌യാഡിൽ പ്രോജക്ട് അസിസ്റ്റന്റാകാൻ അവസരം; 90 ഒഴിവ്

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ 90 പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. മൂന്നു വർഷ കരാർ നിയമനം. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 21 വരെ.

വിഭാഗം, യോഗ്യത:

∙മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ: ഈ വിഭാഗങ്ങളിലൊന്നിൽ 60% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമയും 2 വർഷ പരിചയവും.

∙ഐടി: കംപ്യൂട്ടർ എൻജിനീയറിങ്/ഐടിയിൽ 60% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമയും 2 വർഷ പരിചയവും.

∙ഓഫിസ്: 60% മാർക്കോടെ ആർട്സ് (ഫൈൻ ആർട്സ്/പെർഫോമിങ് ആർട്സ് ഒഴികെ) /സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദം, 2 വർഷ പരിചയം.

∙ഫിനാൻസ്: എംകോം, 2 വർഷ പരിചയം.

∙പ്രായം: 30 കവിയരുത്. അർഹർക്ക് ഇളവ്.

∙ശമ്പളം (1, 2, 3 വർഷങ്ങളിൽ): 24,400, 25,100, 25,900+ ആനുകൂല്യങ്ങൾ.

∙ഫീസ്: 600. ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല.

∙തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് മാതൃകയിലുള്ള ഓൺലൈൻ ടെസ്റ്റ് അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. www.cochinshipyard.in

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments