കൊച്ചി: ‘സ്കൈ’ പദ്ധതിയുടെ ഭാഗമായി എല്ലാവർക്കും തൊഴിലുറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് മാസത്തിൽ കൊച്ചിയിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. പബ്ലിക് സ്ക്വയർ മുഖാമുഖം പരിപാടിയുടെ ഭാഗമായി കരുമാല്ലൂർ, കുന്നുകര, ആലങ്ങാട് പഞ്ചായത്തുകളിലെ വിവിധ മേഖലകളിലുള്ള വ്യക്തികളുമായി സംവദിക്കുകയായിരുന്നു മന്ത്രി. ഈ തൊഴിൽമേള വഴി ആയിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, മുഖാമുഖത്തിൽ കളമശ്ശേരി മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങളും നിർദേശങ്ങളും ചർച്ചയായി. വിവിധ വ്യക്തികൾ ഉന്നയിച്ച ആവശ്യങ്ങൾക്കും നിർദേശങ്ങൾക്കും മന്ത്രി മറുപടി നൽകി.