കൊച്ചി: എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് നാലു വയസ്സുകാരന് മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. പനി ബാധിച്ച ലിയോണിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ എച്ച് വണ്‍ എന്‍ വണ്‍ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മലപ്പുറത്ത് എച്ച്1 എന്‍1 ബാധിച്ച് പൊന്നാനി സ്വദേശി സൈഫുനിസ്സ (47) മരിച്ചിരുന്നു.



