കേരള സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ, ഹോമിയോപ്പതി വകുപ്പ് , നൊച്ചാട് ഗ്രാമപഞ്ചായത്ത്, ആയുഷ് പി എച്ച് സി (ഹോമിയോപ്പതി), (സീനിയർ സിറ്റിസൺ ഫോറം ജനകീയ വായനശാല യൂണിറ്റ് സഹകരണത്തോടെ) 7/9/2024 ന് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഒന്നാം വാർഡിലെ പകൽ വീട്ടിൽ വച്ച് നടന്ന ക്യാമ്പ് ബഹുമാന്യയായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീ. ശങ്കരൻ മാസ്റ്റർ (സെക്രട്ടറി, സീനിയർ സിറ്റിസൺ ഫോറം) സ്വാഗതം പറഞ്ഞു. ശ്രീമതി. ഷിജി കൊട്ടാരക്കൽ (ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ ശ്രീമതി. ഗീത നന്ദനം , ശ്രീ സലാം. കെ.കെ , ശ്രീ. കണാരൻ (മെമ്പർ ജനകീയ വായനശാല) ആശംസകൾ അർപ്പിച്ചു. ജനകീയ വായനശാല സെക്രട്ടറി ശ്രീ. കെ.എം മോഹനൻ നന്ദി പറഞ്ഞു.
“വാർദ്ധ്യകാല രോഗങ്ങളും ഹോമിയോപ്പതി ചികിത്സയും ” ജീവിത ശൈലീ രോഗങ്ങൾ, നല്ല ആരോഗ്യ ശീലങ്ങളും ആഹാരക്രമവും എന്ന വിഷയത്തിൽ ഡോ. പ്രിയേന്ദു ( എം. ഒ) എ പി എച്ച് സി, നൊച്ചാട്, ഡോ. വിദ്യ വിജയൻ( എം. ഒ) എ പി എച്ച് സി, മണിയൂർ എന്നിവർ ക്ലാസെടുത്തു. വയോജനങ്ങൾക്കായ് യോഗാ പരിശീലനം ഡോ ചാന്ദനി (യോഗ ഇൻസ്ട്രക്റ്റർ , നൊച്ചാട് പഞ്ചായത്ത്) നൽകി.
തുടർന്ന് ക്യാമ്പിൽ പ്രാഥമിക ലാബ് പരിശോധനകൾ നടത്തി. ക്യാമ്പ് രാവിലെ 10 മണിക്ക് ആരംഭിച്ചു, 2 മണിക്ക് അവസാനിച്ചു .