കുറവിലങ്ങാട്: കേരള സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടമായി സയൻസ് സെന്റർ ഉദ്ഘാടനം മെയ് 29ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്താൻ കഴിയുന്ന വിധത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ സത്വര നടപടി സ്വീകരിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ , അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി എന്നിവർ വ്യക്തമാക്കി. കേരള സയൻസ് സിറ്റി നിർമ്മാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നുള്ള ദീർഘനാളത്തെ ആവശ്യം ഭാഗികമായിട്ടാണങ്കിലും സാക്ഷാത്കരിക്കപ്പെടുന്നത് നാടിന് അനുഗ്രഹപ്രദമാണ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും സയൻസ് സിറ്റിയുടെ മുഖ്യ ചുമതലയുള്ള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് എംഎൽഎയും എംപിയും വ്യക്തമാക്കി.



