Wednesday, March 25, 2026
No menu items!
Homeവാർത്തകൾകേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ (KIIFCON) സീനിയർ പ്രോജക്ട് അഡ്വൈസർ, പ്രോജക്ട് അഡ്വൈസർ ഉൾപ്പെടെ...

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ (KIIFCON) സീനിയർ പ്രോജക്ട് അഡ്വൈസർ, പ്രോജക്ട് അഡ്വൈസർ ഉൾപ്പെടെ ഒഴിവുകൾ

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFCON) സീനിയർ പ്രോജക്ട് അഡ്വൈസർ, പ്രോജക്ട് അഡ്വൈസർ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. റിസോഴ്സ് പേഴ്സൺസ് തസ്തികയിലാണ് നിയമനം നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസേന 2500 മുതൽ 10,000 രൂപ വരെ ശമ്പളം ലഭിക്കും.

1. സീനിയർ പ്രോജക്ട് അഡ്വൈസർ

ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യത

പൊതുമേഖല സ്ഥാപനങ്ങളിലോ പ്രമുഖ കമ്പനികളിലോ നിന്നുള്ള പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യതയിൽ ഇളവ് ലഭിക്കും.

പ്രോജക്ട് എഞ്ചിനീയറിങ്, മാനേജ്മെന്റ് തുടങ്ങിയ വിവിധ മേഖലകളിൽ കുറഞ്ഞത് 15 വർഷത്തെ പരിചയം

ദിവസേന 10,000 രൂപ പ്രതിഫലം

2. പ്രോജക്ട് അഡ്വൈസർ

ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യത

പൊതുമേഖല സ്ഥാപനങ്ങളിലോ പ്രമുഖ കമ്പനികളിലോ നിന്നുള്ള പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യതയിൽ ഇളവ് ലഭിക്കും.

പ്രോജക്ട് എഞ്ചിനീയറിങ്, മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ കുറഞ്ഞത് 10 വർഷത്തെ പരിചയം

ദിവസേന 6,000 രൂപ പ്രതിഫലം.

3.സീനിയർ ടെക്‌നിക്കൽ അഡ്വൈസർ

ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 10 വർഷത്തെ അനുയോജ്യ പരിചയം

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (EE) ലെവൽ ഉദ്യോഗസ്ഥർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള സൂപ്രണ്ടിങ് എഞ്ചിനീയർ (SE) ലെവൽ ഉദ്യോഗസ്ഥർ ആയിരിക്കണം

ദിവസേന 4,000 രൂപ പ്രതിഫലം

4. പ്രോജക്ട് സപ്പോർട്ട് എഞ്ചിനീയർ

കുറഞ്ഞത് 5 വർഷത്തെ അനുയോജ്യ പ്രവർത്തന പരിചയം

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള റിട്ടയേർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (AEE) ലെവൽ ഉദ്യോഗസ്ഥർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയർ (EE) ലെവൽ ഉദ്യോഗസ്ഥർ

ദിവസേന 2,500 രൂപ പ്രതിഫലം
പ്രോജക്ട് അസോസിയേറ്റ്
• പ്രോജക്ട് എഞ്ചിനീയറിങ് , മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം
• ദിവസേന 2,500 രൂപ പ്രതിഫലം

കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം സന്ദർശിക്കുക.

https://cmd.kerala.gov.in/wp-content/uploads/2026/01/KIIFCON_Notification-2026.pdf
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments