Wednesday, March 25, 2026
No menu items!
Homeവാർത്തകൾകേരളത്തിന്റെ കലാസമ്പന്നത മലയാളിയെ വ്യത്യസ്തനാക്കുന്നു : ജയ്സൺ ജെ. നായർ

കേരളത്തിന്റെ കലാസമ്പന്നത മലയാളിയെ വ്യത്യസ്തനാക്കുന്നു : ജയ്സൺ ജെ. നായർ

കടപ്പൂര്: നാട്ടുകലകളുടെ പ്രൗഢ പാരമ്പര്യം പേറുന്ന കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കലാസമ്പന്നമാണെന്നും കല മനുഷ്യനെ സാംസ്കാരിക ശരീരമാക്കാനുള്ള ഉപാധിയാണെന്നും പ്രശസ്ത സംഗീത സംവിധായകൻ ജയ്സൺ ജെ നായർ പറഞ്ഞു. ഒരാളുടെ ഉള്ളിലെ ആശയം മറ്റുള്ളവരിലേക്ക് ഹൃദ്യമായി പകർന്നു നൽകുക എന്നതാണ് കലയുടെ അടിസ്ഥാന ലക്ഷ്യം. കേരളത്തിന്റെ തനത് ചൊല്ലുകളിലും താളങ്ങളിലും നമ്മുടെ നാടിന്റെ സാംസ്കാരിക പാരമ്പര്യം ഉൾചേർന്നിരിക്കുന്നു. കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ ആയിരക്കണക്കിന് വ്യത്യസ്തങ്ങളായ കലകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് ലോകത്തിനു മുൻപിൽ മലയാളിയെ വ്യത്യസ്തനാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടപ്പൂര് പബ്ലിക് ലൈബ്രറിയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട റിപ്പബ്ലിക് സദസ്സിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച എൻ.കെ. മോഹനൻ സ്മാരക അഖില കേരള പ്രസംഗ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ വായനശാലകളും കേരള നവോത്ഥാനവും എന്നതായിരുന്നു പ്രസംഗ വിഷയം. ലയാ ജോബി ( സെൻറ് മേരിസ്. എച്ച്. എസ്. എസ്, പാലാ)
നിബിൻ ഷെറഫ് ( എം ഡി സെമിനാരി എച്ച് എസ് എസ് കോട്ടയം )
ആൻ മേരി തോമസ് ( സെന്റ് അലോഷ്യസ് എച്ച് എസ് എസ് അതിരമ്പുഴ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ് റിപ്പബ്ലിക് സദസ്സ് ഉദ്ഘാടനം ചെയ്തു. ഭരണഘടനാമൂല്യങ്ങൾ പോലും ചോദ്യം ചെയ്യപ്പെടുന്ന ധ്രുവീകരണത്തിന്റെ കാലഘട്ടത്തിൽ ഗ്രാമീണ വായനശാലകൾ മതേതരത്വത്തിന്റെ പൊതുഇടങ്ങളാണെന്നും മാനവികതയെ തലമുറകൾക്ക് കൈമാറുന്ന പ്രക്രിയയാണ് ലൈബ്രറിയും അവിടുത്തെ പുസ്തകങ്ങളും നിർവഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലൈബ്രറി പ്രസിഡന്റ് വി. കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി പി.ഡി ജോർജ്, താലൂക്ക് കൗൺസിൽ അംഗം സി.എസ് ബൈജു, ചിന്നു സുരേന്ദ്രൻ, ആര്യ വിജയൻ, മറിയാമ്മ ആൻഡ്രൂസ്, അനറ്റ് ട്രീസ ജോസഫ്, കെ. ജെ വിനോദ് എന്നിവർ സംസാരിച്ചു. ലൈബ്രറി ഭാരവാഹികളായ ശശി കടപ്പൂര്, സ്മിത സനോജ്, ദിവ്യ ആനന്ദ്, പി.ജി ബിന്ദു, ബിജു ഡി. മോഹൻ, ഡി. പ്രസാദ്, എസ് അനിൽകുമാർ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments