കേന്ദ്രസര്ക്കാറിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ ദില്ലിയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം. ഇന്ത്യ മുന്നണിയിലെ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് ദില്ലി ജന്തര്‍ മന്ദറില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിനിടെ പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ നേതാവ് വി പി സാനു പ്രതികരിച്ചു. .
ഇന്ത്യ മുന്നണിയിലെ വിദ്യാര്‍ത്ഥി സംഘടനകളുടെ സംയുക്ത പ്രതിഷേധത്തിനാണ് ജന്തര്‍ മന്ദര്‍ സാക്ഷിയായത്. കേന്ദ്രസര്‍ക്കാറിന്റെ വിദ്യാഭ്യാസ മേഖലയോടുള്ള വിരുദ്ധതക്കെതിരെ വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. രാജ്യത്തെ സര്‍വകലാശാലകളിലെ വിസിമാരെ നിയന്ത്രിക്കുന്ന ബിജെപി വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. തൊഴിലില്ലായ്മ രാജ്യത്ത് ഉയര്‍ന്നു വരുമ്പോഴുംവിദ്യാഭ്യാസമേഖലയെ തകര്‍ക്കുകയാണ് ആര്‍എസ്എസ് എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.
സര്‍വ്വകലാശാലകളിലെ വിസിമാരെ നിയന്ത്രിക്കുന്ന ബിജെപി ഏകീകരണ ശ്രമം നടത്തുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. പ്രതിഷേധത്തിനിടെപോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി. വിദ്യാര്‍ത്ഥി സംഘടനകള്‍ ആയ എസ്എഫ്‌ഐ എഐഎസ്എഫ് കെഎസ്യു എം എസ് എഫ് തുടങ്ങി ഏഴോളം വിദ്യാര്‍ഥി സംഘടനകള്‍ ആണ് പ്രതിഷേധത്തിന്റെ ഭാഗമായത്.